കോയമ്പത്തൂർ: മധുര മീനാക്ഷിയമ്മൻ കോവിലിനകത്തേക്ക് മൊബൈൽഫോണുകൾ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തി ജസ്റ്റിസുമാരായ കൃപാകരൻ, ധാരണി എന്നിവരടങ്ങിയ മധുര ഹൈകോടതി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടു.
ക്ഷേത്രത്തിലെ അഗ്നിബാധയെ തുടർന്ന് സുരക്ഷസംവിധാനം ശക്തിെപ്പടുത്തണമെന്നാവശ്യപ്പെട്ട് അഡ്വ. മുത്തുകുമാർ നൽകിയ ഹരജി പരിഗണിക്കവെയാണ് മൊബൈൽഫോൺ നിയന്ത്രണമേർപ്പെടുത്തി ഉത്തരവിട്ടത്. പൊലീസിനെയും ക്ഷേത്ര ജീവനക്കാരെയും വിലക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ക്ഷേത്ര സുരക്ഷക്ക് കേന്ദ്രസേനയെ നിയോഗിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാറിനോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. കേസ് ഏപ്രിൽ 12ലേക്ക് മാറ്റി. അതിനിടെ, ക്ഷേത്രാങ്കണത്തിലെ കടകൾ പൊളിച്ചുനീക്കുന്ന ജോലി പുരോഗമിക്കുകയാണ്.
115 കടകൾക്കാണ് ദേവസ്വംബോർഡ് നോട്ടീസ് നൽകിയിരുന്നത്. ഇതിനെതിരെ കടയുടമകൾ കോടതിയെ സമീപിച്ചിരുന്നു. തീപിടിത്തംമൂലം കേടുപാടുകൾ സംഭവിച്ച വീരവസന്തരായർ മണ്ഡപത്തോടുചേർന്ന കടകൾ ഉടനടി നീക്കംചെയ്യാൻ കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ 22 കടകൾ പൊളിച്ചുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.