ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് വിമാനത്താവളത്തിൽ തിരിച്ചറിയൽ രേഖയായി മൊബൈൽ ആധാർ കാർഡ് ഉപയോഗിക്കാമെന്ന് വ്യോമയാന സുരക്ഷ ഏജൻസി. ബ്യൂറോ ഒാഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്)
മാനദണ്ഡപ്രകാരം വിമാനത്താവളത്തിനുള്ളിൽ പ്രവേശിക്കുന്നതിന് 10 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. പുതുക്കിയ മാനദണ്ഡ പ്രകാരം പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ െഎ.ഡി കാർഡ് എന്നിവ ഏതെങ്കിലും ഹാജരാക്കുന്നതിനു പകരം ഇനി മുതൽ മൊബൈൽ ആധാർ കാർഡും ഉപയോഗിക്കാം.
വിമാനത്താവളത്തിലെ ജീവനക്കാർക്ക് യാത്രക്കാരെ തിരിച്ചറിയുന്നതിന് ഫോേട്ടാ പതിപ്പിച്ച ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ് ഏതെങ്കിലുമൊന്നിെൻറ യഥാർഥ കോപ്പി കൈവശം വെക്കണമെന്നും ബി.സി.എ.എസ് ഒക്ടോബർ 26 ന് പുറത്തുവിട്ട സർക്കുലറിൽ വ്യക്തമാക്കുന്നു.
ദേശസാൽകൃത ബാങ്കിെൻറ പാസ്ബുക്ക്, പെൻഷൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാറിെൻറ സർവീസ് ഫോേട്ടാ െഎ.ഡി കാർഡ് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
ഭിന്നശേഷിയുള്ളവർ അവരുടെ ഫോേട്ടാ തിരിച്ചറിയൽ കാർഡോ മെഡിക്കൽ സർട്ടിഫിക്കറ്റോ ഉപയോഗിക്കാം. വിദ്യാർഥികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒൗദേയാഗിക രേഖകളൊന്നും കയ്യില്ലില്ലെങ്കിൽ കേന്ദ്ര^സംസ്ഥാന സർക്കാർ ഗ്രൂപ്പ് എ ഗസ്റ്റഡ് ഒാഫീസർ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ മതി.
രക്ഷിതാക്കൾക്കൊപ്പമുള്ള നവജാത ശിശുക്കൾക്കും പ്രായപൂർത്തിയാകാത്തവർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ് ആവശ്യമില്ലെന്നും ബി.സി.എ.എസ് അറിയിച്ചു.
അന്താരാഷ്ട്ര സർവീസ് ഉപയോഗപ്പെടുത്തുന്നവർ പഴയ മാനദണ്ഡങ്ങൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.