മൊബൈൽ ഗെയിമിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടു; കടം തിരിച്ചടക്കാനായില്ല, 22കാരൻ ജീവനൊടുക്കി

ജയ്പൂർ: മൊബൈൽ ഗെയിമുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിടുകയും ആളുകളിൽനിന്ന് കടം വാങ്ങിയത് തിരിച്ചടക്കാൻ കഴിയാതാകുകയും ചെയ്തതിനെ തുടർന്ന് 22കാരൻ ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്പൂരിൽ കാലിയപാനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കഡുബാനി ഗ്രാമത്തിലാണ് സംഭവം.

ശ്രീനിവാസ നായക് എന്ന ലിങ്കൺ ആണ് മരിച്ചത്. ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു യുവാവെന്ന് പൊലീസ് പറയുന്നു. സ്വകാര്യ മൈനിങ് കമ്പനിയിൽ കോൺട്രാക്ട് ജോലിക്കാരനായിരുന്നു യുവാവ്.

മൊബൈൽ ഗെയിമുകളിൽ പണം നഷ്ടപ്പെട്ടതോടെ നിരവധി ആളുകളിൽനിന്ന് യുവാവ് കടം വാങ്ങിയിരുന്നു.

ഞായറാഴ്ച രാത്രി കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം കഴിച്ച ശേഷം സ്വന്തം മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു. രാവിലെ മുറിയിൽനിന്നും പുറത്തിറങ്ങാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Mobile-game-addicted man ends life after failing to repay debts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.