രാംദേവിനും പതഞ്ജലി ഉൽപന്നങ്ങൾക്കുമെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു

ന്യൂഡൽഹി: രാംദേവിനും പതഞ്ജലി ഉൽപന്നങ്ങൾക്കുമെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചെന്ന കേസിൽ യോഗ ഗുരു ബാബ രാംദേവ്, അദ്ദേഹത്തിന്റെ സഹായി ബാലകൃഷ്ണ, പതഞ്ജലി ആയുർവേദ് ലിമിറ്റഡ് കമ്പനി എന്നിവർ നൽകിയ മാപ്പപേക്ഷ സ്വീകരിച്ചാണ് കോടതിയലക്ഷ്യ നടപടികൾ സുപ്രീം കോടതി ചൊവ്വാഴ്ച അവസാനിപ്പിച്ചത്.

ഇരുവരുടെയും മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ. അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കേസില്‍ കോടതി നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്താക്കിയിരുന്നു. രാംദേവും ബാലകൃഷ്ണയും പതഞ്ജലി ആയുര്‍വേദ ലിമിറ്റഡും നല്‍കിയ ഉറപ്പുകള്‍ മാനിച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചതായി ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗൗതം തുലക്ദാര്‍ പറഞ്ഞു.

കോവിഡ് വാക്‌സിനേഷൻ കാമ്പയിനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരവും തെറ്റിദ്ധാരണജനകവുമായ പ്രചാരണം നടക്കുന്നതായി ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജിയായിരുന്നു സുപ്രീംകോടതി പരിഗണിച്ചത്.

Tags:    
News Summary - Contempt proceedings against Ramdev and Patanjali products have been terminated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.