മുസ്‌ലിം പൊലീസുകാരന് താടി വളർത്താമോ -സുപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡൽഹി: താടി വളർത്തിയതിന് മുസ്‌ലിം പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തത് ആർട്ടിക്കിൾ 25 പ്രകാരം മതം ആചരിക്കാനുള്ള മൗലികാവകാശത്തിന്‍റെ ലംഘനമാണോ എന്നകാര്യം സുപ്രീംകോടതി പരിശോധിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കെടുത്തത്.

താടി വെച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട മഹാരാഷ്ട്രയിലെ (എസ്.ആർ.പി.എഫ്) സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്‌സിലെ മുസ്‌ലിം കോൺസ്റ്റബിൾ, 1951ലെ ബോംബെ പൊലീസ് മാന്വൽ പ്രാകരം തന്നെ പുറത്താക്കിയതിനെതിരെ പരാതി നൽകുകയായിരുന്നു.

ഇത് ഭരണഘടനാപരമായ സുപ്രധാനമായ വിഷയമാണ്, ഇതിൽ വാദം നടക്കേണ്ടതുണ്ട് -ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

താടിവെക്കണമെന്നത് ഇസ്‌ലാമിലെ മൗലിക തത്വത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി 2012ൽ ബോംബെ ഹൈകോടതി ഹരജി തള്ളിയതോടെയാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. അന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ, ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എസ്.കെ കൗൾ എന്നിവരടങ്ങിയ ബെഞ്ച് വിഷയം കേൾക്കുകയും താടി വടിക്കാൻ സമ്മതിച്ചാൽ സസ്‌പെൻഷൻ റദ്ദാക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ താടി വടിക്കാൻ ഹരജിക്കാരൻ തയാറായില്ല.

2021ൽ സമാനമായ കേസിൽ, അലഹബാദ് ഹൈകോടതി മുസ്‌ലിം കോൺസ്റ്റബിളിന് താടിവെക്കാൻ ഭരണഘടനാപരമായി അവകാശമില്ലെന്ന് വിധിച്ചിരുന്നു.

Tags:    
News Summary - Can Muslim Police Personnel Keep Beard As Religious Practice -Supreme Court To Consider

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.