ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവർ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ

മയക്കുമരുന്ന് കേസ്: ദീപിക പദുകോണിൻെറയും സാറാ അലി ഖാൻെറയും ഫോണുകൾ പിടിച്ചെടുത്തു

മുംബൈ: ന​ട​ൻ സു​ശാ​ന്ത്​ സി​ങ്​ രാ​ജ്​​പു​തി​ൻെറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബോ​ളി​വു​ഡി​ലെ മ​യ​ക്കു​മ​രു​ന്ന്​ ശൃ​ം​ഖ​ല​ക​ൾ തേ​ടി​യു​ള്ള കേസുകളിലെ അ​ന്വേ​ഷ​ണ​ത്തിൻെറ ഭാ​ഗ​മാ​യി വിവിധ താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു. നടി ദീപിക പദുകോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ് എന്നിവരടക്കമുള്ളവരുടെ ഫോണുകളാണ് നാ​ർ​കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) പിടിച്ചെടുത്തത്.

ബോളിവുഡിലെ വമ്പൻ പേരുകളിലൊന്നായ ദീപിക പദുകോണിനെ ഇന്നലെ ആറു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. കൂടാതെ, സാറ അലി ഖാനും ശ്രദ്ധ കപൂറും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനൊടുവിലാണ് ഫോൺ പിടിച്ചെടുത്തത്. ഫോണുകളിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചാറ്റുകൾ നടത്തിയത് പരിശോധിക്കാൻ വിദഗ്ധ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിൻെറ ശ്രമം.

'ഡി' ​എ​ന്നു ചു​രു​ക്ക​പ്പേ​രി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഒ​രാ​ളു​മാ​യി ദീ​പി​ക​യു​ടെ മാ​നേ​ജ​ർ ക​രി​ഷ്​​മ പ്ര​കാ​ശ് ന​ട​ത്തി​യ വാ​ട്​​സാ​പ്പ്​ ചാ​റ്റു​ക​ൾ പ്ര​ധാ​ന തെ​ളി​വാ​യി അ​ന്വേ​ഷ​ണ​സം​ഘം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജൂ​ൺ 14ന്​ ​സു​ശാ​ന്ത്​ രാ​ജ്​​പു​തി​നെ​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ബോ​ളി​വു​ഡ്​ ന​ടി റി​യ അ​റ​സ്​​റ്റി​ലാ​കു​ന്ന​തോ​ടെ​യാ​ണ്​ ല​ഹ​രി മാ​ഫി​യ​യു​ടെ സ്വാ​ധീ​ന​വ​ല​യം അ​ന്വേ​ഷ​ണ പ​രി​ധി​യി​ലെ​ത്തു​ന്ന​ത്. സാ​റ അ​ലി ഖാ​ൻ, രാ​കു​ൽ പ്രീ​ത്​ സി​ങ്​ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ റി​യ ച​ക്ര​ബ​ർ​ത്തി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ ​വെ​ളി​പ്പെ​ടു​ത്ത​തി​യ​താ​യി സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. സു​ശാ​ന്തി​െൻറ മാ​നേ​ജ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ജ​യ സാ​ഹ​യു​ടെ വാ​ട്​​സാ​പ്​ ചാ​റ്റു​ക​ളി​ൽ ജ​യ​യു​ടെ​യും ശ്ര​ദ്ധ​യു​ടെ​യും പേ​രു​ള്ള​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.