ന്യൂഡൽഹി: 800ഓളം എം.പിമാരുള്ള പാർലമെൻറിൽ 100 പേർ പോലുമില്ലാത്ത പാർട്ടിയാണ് ഇന്ന് കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിൽ ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ളതിനു പിന്നാലെ, രാജ്യസഭയിൽ എൻ.ഡി.എയുടെ അംഗബലം 100 കടന്ന പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം. ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മോദിയുടെ പരാമർശം. രാജ്യസഭയിൽ എൻ.ഡി.എയുടെ അംഗസംഖ്യ ഇപ്പോൾ 104 ആയി. സഭയിൽ മേൽക്കൈ ലഭിക്കാൻ നിലവിലെ അംഗസംഖ്യ അനുസരിച്ച് 121 പേർ മതി.
സർക്കാറിനെ സഹായിക്കാൻ വിവിിധ കക്ഷികൾ പുറമെയുണ്ട്. കോൺഗ്രസാകട്ടെ, രാജ്യസഭയിൽ 38 സീറ്റിലേക്ക് താഴ്ന്നു. രണ്ടു സീറ്റു കൂടി കൈവിട്ടതോടെയാണിത്. ലോക്സഭയിലെ എം.പിമാരുടെ എണ്ണം കൂടി കൂട്ടിയാൽ ആകെ 89. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇത്ര അന്തരം ഇതാദ്യമായാണ്. 14 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് എം.പിമാരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.