2012ൽ ആനന്ദി ബെൻ പട്ടേലിന് ഗുജറാത്ത് മുഖ്യമന്ത്രി പദം കൈമാറിയിട്ടാണ് നരേന്ദ്ര മോദി കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രിയായി എത്തുന്നത്. ഡൽഹിയിലേക്ക് മാറിയെങ്കിലും മാതൃസംസ്ഥാനത്തിൽ മോദിയുടെ ഒരു കണ്ണ് പതിഞ്ഞുകിടന്നു. മോദിയും അമിത് ഷായും ഗുജറാത്തിന്റെ മുക്കുമൂലകളിൽ അതിവർഗിയ-വിദ്വേഷ പ്രചാരണങ്ങളിൽ മത്സരിച്ചു. അതിന്റെ ഫലവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ചരിത്ര ഭൂരിപക്ഷത്തിലേക്ക് നടന്നടുക്കുകയാണ് ഗുജറാത്തിൽ ബി.ജെ.പി.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഭരണവിരുദ്ധവികാരം ഗുജറാത്തിൽ ഉണ്ടായിരുന്നെന്നു ബി.ജെ.പി നേതാക്കളും സമ്മതിച്ചിരുന്നു. അതിനാലാണ് 38 സിറ്റിങ് സീറ്റുകളിലെ എം.എൽ.എമാരെയും ഏകദേശം എട്ടോളം മന്ത്രിമാരെയും അടക്കം മാറ്റിയത്. കോവിഡ് കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത, തൊഴിലവസരങ്ങളില്ലാത്തത്, കർഷക വിഷയങ്ങൾ എന്നിങ്ങനെ പലതിലും സർക്കാർ പിന്നോട്ടായിരുന്നു.
ഈ കുറവുകളെല്ലാം മറികടക്കാനുള്ള വജ്രായുധമായിരുന്നു മോദി. 'നമ്മളാണു ഗുജറാത്തിനെ സൃഷ്ടിച്ചത്' എന്ന മുദ്രാവാക്യം ഉയർത്തിയ മോദി, വോട്ടു ചെയ്യുമ്പോൾ തന്നെ മാത്രം ഓർത്താൽ മതിയെന്നും പറഞ്ഞു. തീവ്ര വർഗീയതയും മുസ്‍ലിം വിരുദ്ധ വികാരങ്ങളും ആളിക്കത്തിക്കാനും മോദിയും അമിത് ഷായും മടിച്ചില്ല.
ഏക സിവിൽ കോഡ്, പൗരത്വ വിഷയം എന്നിവയൊക്കെ അമിത് ഷാ എടുത്തു പ്രയോഗിച്ചു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഒന്നും സംസ്ഥാനത്ത് യാതൊരു ഫലവും ചെയ്തില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.