റായ്പുർ: വ്യാജ വാഗ്ദാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെ വഞ്ചിച്ചതായി ‘അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്’ (എ.എച്ച്.പി) മേധാവി പ്രവീൺ തൊഗാഡിയ പറഞ്ഞു. രാജ്യത്തെ കാർഷിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിെൻറ നയങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ്തർ മേഖലയിൽനിന്നുള്ള കർഷകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു തൊഗാഡിയ.
തൊഗാഡിയ നേതാവായ ‘രാഷ്ട്രീയ കിസാൻ പരിഷത്ത്’ എന്ന കർഷക കൂട്ടായ്മയാണ് 300 കി.മീറ്റർ കാൽനടയായി ജാഥ നടത്തി റായ്പുരിലെത്തിയത്. 17 വർഷത്തിനിടെ രാജ്യത്ത് മൂന്നുലക്ഷം കർഷകർ ആത്മഹത്യ ചെയ്തുവെന്നും ഇത് ലോകത്തെ ഏറ്റവും വലിയ വംശഹത്യയാണെന്നും തൊഗാഡിയ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏപ്രിലിലാണ് തൊഗാഡിയ വിശ്വഹിന്ദു പരിഷത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.