മഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ വേഷമിട്ട് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ. ടാഗോറിന്‍റെ വിശ്വപ്രസിദ്ധ കാവ്യമായ ഗീതാജ്ഞലിയിലെ വരികൾ പാരഡിയാക്കിയാണ് പ്രശാന്തഭൂഷൻ പരിഹാസം ഉതിർത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മോദി ടാഗോർ വേഷമിട്ട് ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 'വിവേകമില്ലാത്ത മനസും കാമറയിലേക്ക് തിരിഞ്ഞ മുഖവും' എന്നാണ് ട്വീറ്റിൽ മോദിയുടെ വേഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്
'എവിടെ മനസ് നിർഭയമാകുന്നോ, തലകൾ ഉയർത്തിപ്പിടിക്കപ്പെടുന്നുവോ...എവിടെ അറിവ് സ്വതന്ത്രമാകുന്നോ' എന്ന് തുടങ്ങുന്ന ലോപ്രശസ്ത വരികളാണ് പാരഡിയാക്കിയിരിക്കുന്നത്. 'എവിടെ വിവേകമില്ലാത്ത മനസ്സ് ഉണ്ടാകുന്നുവോ, എവിടെ മുഖം എന്നേക്കുമായി ക്യാമറക്ക് നേരെ തിരിച്ചുവക്കുന്നുവോ, എവിടെ അറിവ് കച്ചവടവത്കരിക്കപ്പെടുന്നുവോ, എവിടെ ഇടുങ്ങിയ മതിലുകള്‍ ലോകത്തെ വിഭജിക്കുന്നുവോ, എവിടെ ഐ.ടി സെല്ലിന്‍റെ ആഴങ്ങളില്‍ നിന്ന് വാക്കുകള്‍ പുറത്തുവരുന്നുവോ, എവിടെ ഒരിക്കലും തളരാത്ത പി.ആര്‍ കൈകൾ അവ്യക്തതയിലേക്ക് നീട്ടുന്നുവോ, എവിടെ യുക്തിസഹമായ ചിന്തകള്‍ നഷ്ടപ്പെടുകയും മെയിൻ ഫ്യൂററുമായി ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവോ, നിങ്ങള്‍ ഈ രാജ്യത്തെ മുക്കിക്കൊല്ലുകയാണ്' എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലുള്ളത്. മറ്റാരുടേയോ വരികളുടെ സ്ക്രീൻഷോട്ടാണ് ട്വിറ്ററിലുള്ളത്. 'നരേന്ദ്ര നാഥ ടാഗോർ' എന്നും കുറിച്ചിട്ടുണ്ട്. ഫേക്ക് ടാഗോർ എന്നാണ് സ്ക്രീൻ ഷോട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഹാഷ്ടാഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.