ട്വിറ്റർ സർവേയിൽ മോദിയെ ബഹുദൂരം പിന്തള്ളി രാഹുൽ; 58.8 ശതമാനംപേർ പിന്തുണച്ചത്​ 'രാഗാ'യെ

ന്യൂഡൽഹി: ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ്​ രാഹുൽഗാന്ധി മുന്നിലെത്തിയത്​. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ ​തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ്​ സർവേ നടത്തിയത്​.

345,207 പേർ​ സർവേയിൽ പ​ങ്കെടുത്തു​. ഇതിൽ 58.8 ശതമാനംപേരും രാഹുൽഗാന്ധിയെയാണ്​ പിന്തുണച്ചത്​. 41.2 ശതമാനം പേർ മാ​ത്രമാണ്​​ മോദിക്ക്​ അനുകൂലമായി വിധിയെ​ഴ​​ുതിയത്​. ആയിരക്കണക്കിന്​ റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന്​ ലഭിച്ചിട്ടുണ്ട്​. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ്​ സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ്​ രസകരമായ കാര്യം. സി.എ.എ സംബന്ധിച്ച്​ സർക്കാർ വിളിച്ച വിശദീകരണ യോഗത്തിൽ പ​ങ്കെടുത്ത രൺവീർ നിയമം മുസ്​ലിംകൾക്ക്​ എതിരല്ലെന്ന്​ പ്രഖ്യാപിച്ചിരുന്നു.

രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന്​ പിന്നാലെ 'ഇന്ത്യ വാണ്ട്​സ്​ രാുഹുൽഗാന്ധി' ഹാഷ്​ടാഗ് ട്രെൻഡിങായിരുന്നു​. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്​ ഹാഷ്​ടാഗ്​ ജനപ്രിയമായത്​. സംവാദത്തിൽ ചോദ്യം ചോദിക്കാനായി സാർ എന്ന്​ വിളിച്ച വിദ്യാർഥിനിയോട്​ തന്നെ പേര്​ വിളിച്ചാൽ മതിയെന്ന്​ രാഹുൽ തിരുത്തിയിരുന്നു.

'സാർ, ഞാനിവിടെയുണ്ട്​' എന്ന്​ പറഞ്ഞുകൊണ്ട്​ ചോദ്യത്തിലേക്ക്​ കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര്​ സാർ എന്നല്ല. ഒ.കെ? എന്‍റെ പേര്​ രാഹുൽ, അതുകൊണ്ട് ദയവായി​ എന്നെ രാഹുൽ എന്ന്​ വിളിക്കൂ.. നിങ്ങൾക്ക്​ നിങ്ങളുടെ പ്രിൻസിപ്പലിനെ സാർ എന്ന്​ വിളിക്കാം. അധ്യാപകരെ സാർ എന്ന്​ വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന്​ വിളിക്കൂ' എന്നാണ്​ രാഹുൽ പറഞ്ഞത്​.വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ്​ രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. 

Tags:    
News Summary - Rahul leads in twitter voting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.