ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിനെതിരെ ലോക്സഭയിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ തെലുഗുദേശം പാർട്ടി അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയം. എൻ.ഡി.എ സഖ്യത്തിന് 325ഉം പ്രതിപക്ഷത്തിന് 126ഉം വോട്ടാണ് ലഭിച്ചത്. ആകെ 451പേരാണ് വോെട്ടടുപ്പിൽ പെങ്കടുത്തത്. ബി.ജെ.പിയോട് ഉടക്കി എൻ.ഡി.എ സഖ്യത്തിൽ തുടരുന്ന ശിവസേനയും ഭരണചേരിയോട് മമത കാട്ടുന്ന ബിജു ജനതാദളും അവിശ്വാസ പ്രമേയ ചർച്ച തുടങ്ങുന്നതിനു മുേമ്പ ഇറങ്ങിപ്പോക്കു നടത്തി. അതേസമയം, എ.െഎ.എ.ഡി.എം.കെ സർക്കാറിനെ പിന്തുണച്ചു. സഭയിൽ ഉണ്ടായിരുന്ന ആരും വോെട്ടടുപ്പിൽ നിന്ന് വിട്ടുനിന്നില്ല.
12 മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദമാണ് നടന്നത്. സർക്കാറിെൻറ അസഹിഷ്ണുതക്കും ഏകാധിപത്യം നിറഞ്ഞ വികല ഭരണത്തിനുമെതിരായ പ്രതിപക്ഷ വിമർശനത്തെ നയിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാത്രി 11 മണിയോടെ അവിശ്വാസ ചർച്ചക്ക് മറുപടി പറഞ്ഞു തീർത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസിെൻറ മുൻകാല ഭരണരീതികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കുറ്റപ്പെടുത്തി.
ബി.ജെ.പിക്കും മറ്റു സഖ്യകക്ഷികൾക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സഭയിൽ അവിശ്വാസ പ്രമേയം പാസാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ, മോദിസർക്കാറിനെ തുറന്നു കാട്ടാനും അസഹിഷ്ണുതക്കെതിരായ പ്രതിപക്ഷ െഎക്യത്തിെൻറ ദൃഢത ബോധ്യപ്പെടുത്താനുമാണ് അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ ചേരി ദുർബലമാണെന്ന് വരുത്താനായിരുന്നു ബി.ജെ.പിയുടെ ശ്രമം.
നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി െകട്ടിപ്പുണർന്ന അമ്പരപ്പിെൻറ അകമ്പടിയോടെയാണ് അർധരാത്രിയോളം അവിശ്വാസ ചർച്ച നീണ്ടത്. 2024ൽ വീണ്ടും തെൻറ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അവസരമുണ്ടാകെട്ടയെന്ന പരാമർശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ നേരിട്ടത്. ഇപ്പോൾ പ്രതിപക്ഷം കൊണ്ടുവന്നത് നിർബന്ധിത അവിശ്വാസമാണ്; കാരണം എന്തെങ്കിലും ഉണ്ടായിട്ടില്ല. സർക്കാർ എല്ലാവർക്കുമൊപ്പമാണ്; എല്ലാവരുടെയൂം വികസനത്തിനു വേണ്ടിയാണ്. മോദിയെ പുറത്താക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പ്രതിപക്ഷത്തിനു മുന്നിലുള്ളത്. പല വിഷയങ്ങളിലും പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.