കോവിഡ്: കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 25 ശതമാനം പേര്‍ കരുതുന്നതായി അഭിപ്രായ സര്‍വേ

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് 25 ശതമാനം പേര്‍ കരുതുന്നതായി അഭിപ്രായ സര്‍വേ. ലോകത്ത് കോവിഡ് ഏറ്റവും ബാധിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കെ ഇന്ത്യാ ടുഡേ-കാര്‍വി ഇന്‍സൈറ്റ്‌സ് ലിമിറ്റഡ് നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്താകമാനം ഇപ്പോള്‍ 21 ലക്ഷത്തിലധികം കോവിഡ് രോഗികളാണുള്ളത്. ലോകത്തെ ആകെ കോവിഡ് രോഗികളില്‍ 10 ശതമാനവും ഇന്ത്യയിലാണ്. കൂടാതെ, ഓരോ ദിവസവും 20 ശതമാനത്തോളം കേസുകളും ഇന്ത്യയില്‍നിന്നാണ് -സര്‍വേ ഫലം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച യുഎസിനെയും ബ്രസീലിനേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍ ഏതാനും ദിവസങ്ങളായി
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷേ, വൈറസ് ബാധയുടെ മൂര്‍ധന്യാവസ്ഥയില്‍ ഇന്ത്യ ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് -റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേരും തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന രണ്ടാമത്തെ വലിയ പ്രശ്‌നമെന്നും അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.