ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാറിനെയും രൂക്ഷമായി വിമർശിച്ച പ് രമുഖ പത്രങ്ങൾക്ക് കേന്ദ്രം പരസ്യം നിഷേധിച്ചു. ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു, ഇക്കണോമിക ് ടൈംസ്, ടെലിഗ്രാഫ്, ആനന്ദ് ബസാർ പത്രിക എന്നീ മാധ്യമങ്ങൾക്കാണ് കേന്ദ്രം പരസ്യം നൽക ുന്നത് നിർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാറിനുമെതിരെ നിരന്തരം വ ാർത്തകൾ നൽകിയതാണ് കേന്ദ്രത്തെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
റഫാൽ പോർ വിമ ാന ഇടപാടിലെ അഴിമതികളെക്കുറിച്ച് അേന്വഷണാത്മക റിപ്പോർട്ടിലൂടെ ‘ ദ ഹിന്ദു’ നിരവധി വിവരങ്ങളാണ് രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത് സർക്കാറിനെ ഏറെ വലച്ചിരുന്നു. ഹിന്ദുവിന് ഈ വർഷം മാർച്ച് മുതലും ടൈംസ് ഗ്രൂപ്പിന് ജൂൺ മുതലുമാണ് പരസ്യം നൽകുന്നത് നിർത്തിയത്. എന്നാൽ, ഇതേക്കുറിച്ച് സർക്കാർ വിശദീകരണം നൽകിയിട്ടില്ല. പരസ്യനിഷേധം തുടരുമോ എന്നും വ്യക്തമല്ല.
ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ടൈംസ് നൗ, മിറർ നൗ ചാനലുകൾക്കും പരസ്യം നിഷേധിച്ചിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാണിച്ച് ടൈംസ് ഗ്രൂപ്പിെൻറ മാധ്യമ സ്ഥാപനങ്ങൾ നിരന്തരം വാർത്തകൾ നൽകിയത് സർക്കാറിനെ ചൊടിപ്പിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് പ്രതിമാസം ഏകദേശം 15 കോടിയുടെയും ഹിന്ദുവിന് നാലു കോടിയുടെയും പരസ്യമാണ് കേന്ദ്ര സർക്കാറിൽനിന്ന് ലഭിക്കുന്നത്.
പരസ്യ നിഷേധത്തെക്കുറിച്ച് ഈ മാധ്യമങ്ങൾ മൗനംപാലിക്കുകയാണ്. അതേസമയം, കോൺഗ്രസിെൻറ ലോക്സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ഈ വിഷയം കഴിഞ്ഞ ദിവസം സഭയിൽ ഉന്നയിച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തെ ജനാധിപത്യ വിരുദ്ധമായി മോദി സർക്കാർ അടിച്ചമർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളെ വരച്ചവരയിൽ നിർത്താനാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. പ്രമുഖ പത്രങ്ങൾക്ക് പരസ്യം നൽകാതിരുന്നാൽ മാധ്യമസ്ഥാപനങ്ങളെക്കാൾ വായനക്കാരെയാണ് ബാധിക്കുകയെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.