കേന്ദ്രസർക്കാർ സുപ്രിംകോടതി ഉത്തരവ് അനുസരിക്കുന്നില്ല -കെജ്രിവാൾ 

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായാണ് കേന്ദ്രസർക്കാർ സുപ്രിംകോടതി ഉത്തരവ് അനുസരിക്കാത്തതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സേവന വിഭാഗത്തിന്‍റെ അധികാരം ലെഫ്റ്റനന്‍റ് ഗവർണർക്ക് തന്നെയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. 2015ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവ് നിലനിൽക്കുന്നുവെന്നാണ് ലഫ്. ഗവർണറുടെ വാദമെന്നും കെജ്രിവാൾ പറഞ്ഞു. 

സുപ്രിംകോടതി വിധി മാനിക്കപ്പെടേണ്ടതുണ്ടെന്നും ഭരണഘടനയാണ് പരമപ്രധാനമെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡൽഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് കെജ്രിവാൾ പറഞ്ഞു.

അ​ധി​കാ​ര ത​ർ​ക്ക​ത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണർ അ​നി​ൽ ബൈ​ജാ​ലുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കെജ്രിവാൾ പിന്തുണ തേടി കത്തയച്ചതിന് പിന്നാലെയാണ് ഗവർണർ കൂടിക്കാഴ്ചക്ക് തയാറായത്. കെജ്രിവാളിനൊപ്പം ഉപമുഖ്യമന്ത്രി മ​നീ​ഷ്​ സി​സോ​ദി​യയും പങ്കെടുത്തു.

ഈ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്രസർക്കാറിനും ലഫ്. ഗവർണർക്കും എതിരെ കെജ്രിവാൾ ആഞ്ഞടിച്ചത്. 

Tags:    
News Summary - Modi Govt Not Accepted Supreme Court Verdict says Arvind Kejriwal -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.