ന​​രേ​ന്ദ്ര മോ​ദി​

മോദിക്ക് 3.02 കോടിയുടെ സ്വത്ത്

വാ​രാ​ണ​സി: പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി​ക്കു​ള്ള​ത് 3.02 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ. വാ​രാ​ണ​സി​യി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക്കൊ​പ്പം ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ആ​സ്തി​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്വ​ന്ത​മാ​യി ഭൂ​മി​യോ വീ​ടോ കാ​റോ ഇ​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ണ്ട്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 2.86 കോ​ടി​യു​ടെ സ്ഥി​ര നി​ക്ഷേ​പ​മു​ണ്ട്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗാ​ന്ധി​ന​ഗ​ർ ശാ​ഖ​യി​ൽ 73,304 രൂ​പ​യും വാ​രാ​ണ​സി ശാ​ഖ​യി​ൽ 7,000 രൂ​പ​യും നി​ക്ഷേ​പ​മു​ണ്ട്. കൈ​യി​ൽ 52,920 രൂ​പ​യാ​ണു​ള്ള​ത്. സ്ഥാ​വ​ര​സ്വ​ത്തു​ക്ക​ളി​ല്ല. നാ​ഷ​ന​ൽ സേ​വി​ങ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (എ​ൻ.​എ​സ്‌.​സി) സേ​വി​ങ്സ് സ്‌​കീ​മി​ൽ 9.12 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. 2.68 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നാ​ല് സ്വ​ർ​ണ​മോ​തി​ര​ങ്ങ​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Modi has assets worth 3.02 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.