ന്യൂഡൽഹി: മൈക്രോസോഫ്റ്റിലെ തകരാറിനു പിന്നാലെ രാജ്യത്തെ വിമാന സർവിസുകൾ താറുമാറായി. രാജ്യവ്യാപകമായി 200ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ മാത്രം 192 സർവിസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ആഭ്യന്തര സർവിസുകളാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഉള്ള സർവിസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽനിന്ന് ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും തിരിച്ചും ഉള്ള സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷൻ ലഭിക്കുന്നില്ല.
വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ നടപടിക്കും കാലതാമസം നേരിടുന്നുണ്ട്. വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ടി വരുന്ന യാത്രക്കർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കാൻ വിമാനത്താവള അധികൃതർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശം നൽകി. യാത്രക്കാർക്ക് വേണ്ട കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടങ്ങൾ എന്നിവ നൽകാനാണ് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു നിർദേശം നൽകിയത്.
യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവിസുകളെയും ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.