ഗാന്ധിനഗർ: ഇന്ത്യയുടെ വികസനത്തിൽ പുതിയ അധ്യായത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്നതെ ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ഓടെ ഇന്ത്യ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കുമെന്ന ും ഷാ പറഞ്ഞു. ഗുജറാത്ത് സാങ്കേതിക സർവകലാശാലയുടെ വാർഷിക ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1947 മുതൽ 2014 വരെ രണ്ട് ട്രില്യൺ മാത്രമായിരുന്നു രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ. എന്നാൽ, 2014 മുതൽ 19 വരെ മോദി സർക്കാറിന് കീഴിൽ ഇത് മൂന്ന് ട്രില്യൺ ആയി ഉയർന്നു.
ലോകത്ത് മറ്റൊരു രാഷ്ട്രത്തിന്‍റെ സാമ്പത്തിക രംഗവും ഇത്ര വലിയ കുതിച്ചുചാട്ടം നടത്തിയിട്ടില്ല. നിലവിൽ താൽക്കാലികമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അതിൽ ആരും പ്രയാസപ്പെടേണ്ടതില്ല.
അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാണ് നമ്മുടെ ലക്ഷ്യം. 2024ഓടെ അത് യാഥാർഥ്യമാകും -അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്‍റെ നേട്ടങ്ങളിൽ യുവാക്കൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. ലോകത്തെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത് യുവജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടാണെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.