'36 ഇലക്​ഷൻ റാലികളിൽ പ​ങ്കെടുത്ത മോദി ഒരു ആശുപത്രിയെങ്കിലും സന്ദർശിക്കുന്നത്​ ആരെങ്കിലും കണ്ടോ?'

ന്യൂഡൽഹി: തെരഞ്ഞെടുപ്പുസമയത്ത്​ നിരവധി റാലികളിൽ പ​ങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ്​ മഹാമാരി രുക്ഷമായ ഈ സമയത്ത്​ ഏതെങ്കിലും ആശുപത്രിയോ ദുരിമനുഭവിക്കുന്ന ഏതെങ്കിലും കുടുംബത്തെയോ സന്ദർശിക്കുന്നത്​ കണ്ടിട്ടുണ്ടോയെന്ന ചോദ്യമുന്നയിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ ശ്രീവത്​സ. രാജ്യം കണ്ട ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രിയാണ്​ മോദിയെന്ന്​ യൂത്ത്​ കോൺഗ്രസ്​ ദേശീയ കാമ്പയിൻ ചുമതലക്കാരനായ ശ്രീവത്​സ ആരോപിച്ചു.

'കേരളത്തിൽ അഞ്ചു റാലികൾ, തമിഴ്​നാട്ടിൽ ഏഴു റാലികൾ, അസമിൽ ഏഴെണ്ണം, ബംഗാളിൽ 17 റാലികൾ..ഇതിലൊക്കെ പ​ങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മഹാമാരിക്കാലത്ത്​ ഏതെങ്കിലുമൊരു ആശുപത്രി സന്ദർശിക്കുന്നത്​ നിങ്ങൾ കണ്ടിട്ടുണ്ടോ? ദുരിതമനുഭവിക്കുന്ന ഏതെങ്കിലുമൊരു കുടുംബത്തെ സന്ദർശിക്കുന്നത്​ കണ്ടോ? പാവപ്പെട്ട ഒരു തൊഴിലാളിയെയെങ്കിലും ആശ്വസിപ്പിക്കുന്നത്​ ശ്രദ്ധയിൽപെ​ട്ടോ? ഒരു കൊറോണ ​പോരാളിയെയെങ്കിലും സന്ദർശിച്ചോ? ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഹൃദയശൂന്യനായ പ്രധാനമന്ത്രി മോദിയാണ്​' -ശ്രീവത്​സയുടെ ട്വീറ്റ്​ ഇങ്ങ​നെയായിരുന്നു.


രണ്ടു മണിക്കൂറിനകം 15000ലേറെ ​ൈലക്കാണ്​ ട്വീറ്റിന്​ ലഭിച്ചത്​. 5000ലേറെ പേർ ട്വീറ്റ്​ പങ്കുവെച്ചിട്ടുമുണ്ട്​.

Tags:    
News Summary - Modi is the most heartless Prime Minister in Indian History-Srivatsa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.