രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരേ യുവാക്കളുടെ നേതൃത്വത്തിൽ സോഷ്യൽമീഡിയ പ്രതിഷേധം. 'മോദി ജോബ് ദോ', 'മോദി റോസ്ഗാർ ദോ' തുടങ്ങിയ ഹാഷ്ടാഗുകളിലാണ് പ്രതിഷേധം വ്യാപകമായത്. തൊഴിൽരഹിതരായ യുവാക്കളാണ് ഹാഷ്ടാഗിന് പിന്നിൽ. ഹാഷ്ടാഗിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹാഷ്ടാഗ് പങ്കുവച്ച അദ്ദേഹം 'കേൾക്കൂ ജനങ്ങളുടെ മൻ കി ബാത്' എന്നാണ് കുറിച്ചത്.
ഹാസ്യ കലാകാരൻ കുനാൽ കംറ ഉൾപ്പടെയുള്ളവർ ഇന്ന് പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തി. 'പശുശാസ്ത്രത്തിൽ ഉന്നത വിജയം നേടിയവർക്കുപോലും ജോലി ലഭിക്കുന്നില്ല' എന്നാണ് കുനാൽ ട്വിറ്ററിൽ കുറിച്ചത്. 'മോദി അധികാരത്തിൽ വന്നശേഷം രാജ്യത്ത് സ്ഥിരം ജോലി ലഭിച്ച ഒരേ ഒരാൾ ജയ് ഷാ' ആണെന്നും 'ഒന്നുകിൽ മോദി ജോലി വിടണം അല്ലെങ്കിൽ മോദി േജാലി തരണം' എന്നും കുനാൽ കംറ ട്വീറ്റ് ചെയ്തു.
The only permanent job placement that has happened in the modi regime is of Jay Shah.
— Kunal Kamra (@kunalkamra88) February 25, 2021
#modi_job_do
'ഓരോ കുടുംബവും മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഒരു കുടുംബം കുട്ടികളുടെ വിദ്യാഭ്യാസത്തിന് അവരുടെ സമ്പാദ്യം മുഴുവൻ ചിലവഴിക്കുന്നത് നല്ല നാളെയുടെ പ്രതീക്ഷയിലാണ്. പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു' ഒരാൾ ട്വിറ്റിൽ കുറിച്ചു. ആയിരക്കണക്കിന് പരിഹാസ ട്രോളുകളും ഇതുസംബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്.
Cow Science ke degree toppers ko bhi placements nahi mil rahi hai aisa sunne main aaya hai...#modi_job_do
— Kunal Kamra (@kunalkamra88) February 25, 2021
'മോദി സർക്കാർ നമ്മുടെ രാഷ്ട്രത്തിന്‍റെ സാമ്പത്തിക വളർച്ചയെ നശിപ്പിച്ചു. ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിലില്ലാത്തവരാണ്. സർക്കാർ തണ്ട് കോടി ജോലികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എവിടെയാണ് ജോലി'-പങ്കജ് കുമാർ ചോദിക്കുന്നു. 'മടുത്തിരിക്കുന്നു. മൻ കി ബാത്ത് എന്ന് വിളിക്കുന്ന പ്രഭാഷണത്തിലൂടെയല്ല, ഇനി നിങ്ങൾ വിദ്യാർഥികളെ മുഖാമുഖം കാണേണ്ടിവരും. ഇനി നിങ്ങൾ 'സ്റ്റുഡന്റ്സ് മാൻ കി ബാത്ത്' നടത്തൂ'- ഖുശ്ബു മൗര്യ എന്ന വിദ്യാർഥിനി കുറിച്ചു. 'ഞങ്ങൾക്ക് ജോലി നൽകിയില്ലെങ്കിൽ നിങ്ങൾ ജോലി ഉപേക്ഷിച്ച് പോകൂ എന്നും' നിരവധിപേർ 'മോദി റോസ്ഗാർ ദോ' ഹാഷ്ടാഗിൽ കുറിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.