സിൽവർ ലൈനിൽ ഇന്ന് മോദി-പിണറായി കൂടിക്കാഴ്ച : അനുമതിക്ക് സമ്മർദം

ന്യൂഡൽഹി: ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, സിൽവർ ലൈൻ അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിൽ സമ്മർദം മുറുക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിനു മുന്നോടിയായി കെ-റെയിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ ബുധനാഴ്ച റെയിൽവേ ബോർഡ് അധികൃതരുമായി ചർച്ച നടത്തി.

വ്യാഴാഴ്ച രാവിലെ 11നാണ് പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, റെയിൽവേ ഉന്നയിച്ച നിരവധി വിഷയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകാനുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് അപൂർണമാണെന്നും എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് രേഖാമൂലമുള്ള വിശദീകരണങ്ങൾ കൂടിക്കാഴ്ചകൾക്കൊപ്പം നൽകാനാണ് ഒരുക്കം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ സുപ്രധാനമായ സിൽവർ ലൈൻ നടപ്പാക്കാൻ വിദേശ വായ്പാനുമതി നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടും.

സിൽവർ ലൈനിനെതിരായ എം.പിമാരുടെ ഏറ്റുമുട്ടൽ പാർലമെന്റിൽ ബുധനാഴ്ചയും ആവർത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര. പ്രധാനമന്ത്രിയുമായി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ചക്ക് മുമ്പേ, പദ്ധതിയോടുള്ള ബി.ജെ.പിയുടെ എതിർപ്പ് പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങൾക്കൊപ്പമായിരുന്നു ഇത്.

തത്വത്തിൽ അനുമതി നൽകിയതുകൊണ്ട് ഭൂമി ഏറ്റെടുക്കാറായി എന്നർഥമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. റെയിൽവേ ഭൂമിയിൽ തൊടാതിരിക്കേ തന്നെ, സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിലെ പൊരുത്തക്കേടും അന്യായവും തുറന്നു കാട്ടുന്നതായിരുന്നു മന്ത്രിയുടെ വിശദീകരണം.

അനുമതി സാധ്യത കൂടുതൽ മങ്ങി

ന്യൂ​ഡ​ൽ​ഹി: സി​ൽ​വ​ർ ലൈ​നി​നോ​ടു​ള്ള എ​തി​ർ​പ്പ് ബി.​ജെ.​പി പാ​ർ​ല​മെ​ന്റി​ൽ പ​ര​സ്യ​മാ​ക്കി​യ​തോ​ടെ, പ​ദ്ധ​തി​യു​ടെ അ​നു​മ​തി കൂ​ടു​ത​ൽ സം​ശ​യ നി​ഴ​ലി​ലാ​യി. ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ പ​ദ്ധ​തി മു​ന്നോ​ട്ടു നീ​ക്കു​ന്ന​തെ​ന്ന് പാ​ർ​ല​മെ​ന്റ​റി കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ന​പ്പു​റം, ബി.​ജെ.​പി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടി​ന്റെ ദേ​ശീ​യ പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടപ്പെ​ടു​ന്നു. പ്ര​ധാ​ന​മ​ന്ത്രിയും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ച ശേ​ഷ​മാ​ണ് മു​ര​ളീ​ധ​ര​ൻ പ​ദ്ധ​തി​യെ എ​തി​ർ​ത്ത് സം​സാ​രി​ച്ച​ത്. ബി.​ജെ.​പി​യു​ടെ ഈ ​സ​മീ​പ​നം മ​റി​ക​ട​ക്കാ​ൻ മോ​ദി​യെ കാ​ണു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് ക​ഴി​യു​മോ എ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

പ​ദ്ധ​തി​ക്ക് അ​ന്തി​മാ​നു​മ​തി ന​ൽ​കു​മെ​ന്നോ ഇ​ല്ലെ​ന്നോ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തു​വ​രെ പ​റ​ഞ്ഞി​ട്ടി​ല്ല. കെ-​റെ​യി​ൽ ന​ൽ​കി​യ ഡി.​പി.​ആ​റി​ലെ വി​വി​ധ പി​ഴ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും വി​ശ​ദീ​ക​ര​ണം തേ​ടു​ക​യു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. 

Tags:    
News Summary - Modi-Pinarayi meeting on Silver Line today: Pressure for approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.