താൻ ബ്രഹ്മാവാണെന്നാണ് മോദിയുടെ ചിന്തയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഹൈദരാബാദിൽ നടന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) വൻ ശക്തി പ്രകടനങ്ങൾക്ക് ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി.ആർ. പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ ആക്ഷേപങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. 'രാഷ്ട്രീയ പരിവർത്തനം ഉണ്ടാകും. ആരും ശാശ്വതമല്ല. മോദിജിക്ക് മുമ്പ് മറ്റുള്ളവരുണ്ടായിരുന്നു. ആളുകൾ അവരുടെ നേതാവിനെ തെരഞ്ഞെടുത്തത് സേവനത്തിനാണ്. എന്നാൽ, താൻ ബ്രഹ്മമാണെന്നും ശാശ്വതമാണെന്നും മോദി കരുതുന്നു. ഇതൊരു ജനാധിപത്യ സംവിധാനമാണ്. മാറ്റം സ്ഥിരമാണ്' -കെ.സി.ആർ പറഞ്ഞു.
'തെലങ്കാനയിലെ തന്റെ സർക്കാരിനെ താഴെയിറക്കാൻ നടക്കുകയാണ് ബി.ജെ.പി. കേന്ദ്രത്തിലെ നിങ്ങളുടെ സർക്കാരിനെ ഞങ്ങൾ താഴെയിറക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി നാഷനൽ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ എത്തിയ മോദിയെ സ്വീകരിക്കാനും കെ.സി.ആർ പോയില്ല. അതേസമയം, തലസ്ഥാനത്തെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.