ന്യൂഡൽഹി: കന്യാകുമാരിയിലെ ധ്യാനത്തിനിടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പരിഹാസം. റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് പ്രകൃതിദുരന്തങ്ങൾ സംഭവിച്ചത് നിർഭാഗ്യകരമാണെന്നും ദുരിതമനുഭവിക്കുന്ന എല്ലാവർക്കുമൊപ്പം തന്റെ ചിന്തകളും പ്രാർഥനയുമുണ്ടെന്നുമാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
ധ്യാനവും ട്വീറ്റും ഒരുമിച്ച് കൊണ്ടുപോകനാവില്ലല്ലോ എന്ന് മോദിയുടെ പോസ്റ്റിന് താഴെ പ്രമുഖ യുട്യൂബർ ധ്രുവ് റാഠി പ്രതികരിച്ചു. ധ്യാനത്തിൽ ഇരുന്നുകൊണ്ടുതന്നെ പ്രധാനമന്ത്രി പ്രതികരിക്കുന്നുവെന്നും ഇത് ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചകൊണ്ടാകാമെന്നും ജോൺ ബ്രിട്ടാസ് എം.പി പരിഹസിച്ചു. മോദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പരിഹാസ കമന്റുകളിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.