പട്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബിഹാറിലെ ജനങ്ങളോട് 'ജനാധിപത്യത്തിെൻറ ഉത്സവ'ത്തിൽ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. േവാട്ട് െചയ്യാനെത്തുേമ്പാൾ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും നിർബന്ധമായും മാസ്ക് ധരിക്കുകയും വേണമെന്നും മോദി പറഞ്ഞു.
'ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിെൻറ ഉത്സവത്തിൽ പങ്കുചേരണം' -മോദി പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായിരുന്നു പ്രധാനമന്ത്രി. സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാറാണെന്നും മറുവശത്ത് സ്വന്തം സിംഹാസനം കാത്തുസൂക്ഷിക്കാൻ പെടാപ്പാടു പെടുന്ന രണ്ട് 'യുവരാജാക്കന്മാർ' ആണെന്നും ഞായറാഴ്ച മോദി പരിഹസിച്ചിരുന്നു. തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയേയും പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് പി. ചിദംബരവും തിങ്കളാഴ്ച റാലികളിൽ പങ്കെടുത്തു.
തൊഴിൽ, വ്യവസായം, താങ്ങുവില, വിള ഇൻഷുറൻസ് തുടങ്ങി ഒന്നിനെപ്പറ്റിയും ബി.ജെ.പിയോ എൻ.ഡി.എയോ നിങ്ങളോട് സംസാരിക്കുന്നില്ലെന്നും എന്താണ് അവരുടെ ഭരണനേട്ടമെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്നാണ് മറുപടിയെന്നും ചിദംബരം പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എൻ.ഡി.എക്കുവേണ്ടിയും പൊതുയോഗങ്ങളിൽ പ്രസംഗിച്ചു.
മൂന്നു ഘട്ടമായി നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിലെ ഏറ്റവും നിർണായകമായ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് തുടങ്ങി. ബിഹാര്‍ തിരഞ്ഞെടുപ്പ് കൂടാതെ പത്ത് സംസ്ഥാനങ്ങളിലായി 54 നിയമസഭാ സീറ്റുകളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. 28 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. കോൺഗ്രസിനും ബി.ജെ.പിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യക്കും തെരഞ്ഞെടുപ്പ് അഭിമാനപ്പോരാട്ടമാണ്. ഒക്ടോബർ 28ന് ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന ബിഹാറിൽ നവംബർ ഏഴിനാണ് മൂന്നാംഘട്ടം. ഫലം പത്തിനും.
ആകെ 243 സീറ്റിൽ 94 മണ്ഡലങ്ങളിലേക്കാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ്. ആർ.ജെ.ഡി നേതാവും മഹാസഖ്യത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജസ്വി യാദവ് ആണ് മത്സരരംഗത്തുള്ള പ്രധാനികളിൽ ഒരാൾ. രഘോപുർ ആണ് മണ്ഡലം. 2015ൽ ബി.ജെ.പിയിലെ സതീഷ് കുമാർ യാദവിനെ പരാജയപ്പെടുത്തി തേജസ്വി വിജയിച്ച മണ്ഡലത്തിലാണ് രണ്ടാം തവണയും ജനവിധി തേടുന്നത്. ഇത്തവണയും സതീഷാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.