ഇട്ടനഗർ (അരുണാചൽ പ്രദേശ്): വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചുവർഷം കൊണ്ട് ബി.ജെ.പി നടത്തിയ വികസന പ്രവർത്തനങ്ങൾക്കൊപ്പമെത്താൻ കോൺഗ്രസിന് 20 വർഷമെങ്കിലും വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘വികസിത് ഭാരത്, വികസിത് നോർത്ത് ഈസ്റ്റ്’ പദ്ധതിയുടെ ഭാഗമായി അരുണാചൽ പ്രദേശിലെ ഇട്ടനഗറിൽ 55,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസമിലെ തേസ്പൂരിനെ അരുണാചലിലെ തവാങ്ങുമായി ബന്ധിപ്പിക്കുന്ന 13,000 അടി ഉയരത്തിലുള്ള സേല തുരങ്കവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം കൂടിയാണിത്. 825 കോടി രൂപ ചെലവിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷനാണ് തുരങ്കം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.