ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ദേശീയ ന്യൂനപക്ഷ കമീഷൻ ചെയർമാനും ബി.ജെ.പി നേതാവുമായ ഇഖ്ബാൽ സിങ് ലാൽപുര. നമ്മളിൽ പലരേക്കാളും മികച്ച സിഖുകാരനാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ സിഖുകാർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നതായും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കൂടിയായ ലാൽപുര അവകാശപ്പെട്ടു.
'വിദേശ സിഖ് പൗരൻമാരെ കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്തു. കർതാർപൂർ ഇടനാഴി തുറന്നു. ഞങ്ങളവർക്ക് ജോലി നൽകുന്നു. മോദിസർക്കാർ എല്ലാം ചെയ്യുന്നുണ്ട്. മോദിജിയെ സിഖുകാർക്ക് ഏതുസമയത്തും സമീപിക്കാം. ഗുരു നാനാക്ക് ദേവിന്‍റെ ജന്മദിനത്തിൽ മോദിജി കാർഷിക നിയമം പിൻവലിച്ചു. അദ്ദേഹം നമ്മളിൽ പലരേക്കാളും മികച്ചൊരു സിഖുകാരനാണ്' -ലാൽപുര പറഞ്ഞു.
1981ൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണൽ സിങ് ഭിൻന്ദ്രൻ വാലെയെ അറസ്റ്റ്ചെയ്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഇഖ്ബാൽ സിങ് ലാൽപുര. ആഗസ്റ്റിൽ ബി.ജെ.പിയുടെ പാർലമെന്‍ററി സമിതിയിൽ ലാൽപുരയെ ഉൾപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.