ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആശംസകൾ നേർന്നു. ഈയൊരു ആഘോഷവേള സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരട്ടെ. ക്രിസ്മസ് പ്രതീകമാക്കുന്ന ഐക്യത്തിന്‍റെയും അനുകമ്പയുടെയും സന്ദേശം നമുക്ക് ആഘോഷിക്കാം. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കാം. യേശു പകർന്നുനൽകിയ മഹത്തായ പാഠങ്ങൾ ഓർക്കാം -പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് ക്രിസ്മസ് ആഘോഷം നടക്കും. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളവർക്കാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. ക്രൈസ്തവ സഭാമേലധ്യക്ഷന്മാരെയും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്ന് സംഘടിപ്പിക്കുന്നത്. കേരളത്തിൽ ‘ക്രിസ്ത്യൻ ഔട്ട്റീച്’ എന്ന പേരിൽ മതമേലധ്യക്ഷർ, ഇടവകകളിലെ വൈദികർ, ട്രസ്റ്റികൾ തുടങ്ങിയവരെ ബി.ജെ.പി നേതാക്കൾ സന്ദർശിക്കുന്ന പരിപാടി തുടരുന്നുണ്ട്. സഭ നേതൃത്വവുമായും വിശ്വാസികളുമായും സൗഹൃദം സ്ഥാപിക്കാനും പാർട്ടി പ്രചാരണത്തിനുമായാണ് ദേശീയനേതൃത്വം നിർദേശിച്ചതനുസരിച്ച് സംസ്ഥാന നേതാക്കൾ ഈമാസം 31 വരെ ക്രൈസ്തവരെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.