?????????????? ?????????????

മോദിയുടെ യു.എസ്​ സന്ദർശനം; പാകിസ്​താനോട്​ വ്യോമപാത തേടി ഇന്ത്യ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ്​ സന്ദർശനത്തിന്​ വ്യോമപാത അനുവദിക്കണമെന്ന് പാകിസ്​താനോട ്​ ​ ഇന്ത്യ അഭ്യർഥിച്ചു. കൂടിയാലോചനകൾക്ക്​ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന്​ പാകിസ്​താൻ ഇന്ത്യയെ അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. പാക്​ മാധ്യമങ്ങളെ ഉദ്ധരിച്ച്​ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ്​ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

സെപ്​തംബർ 21 മുതൽ 27 വരെയാണ്​ മോദിയുടെ യു.എസ്​ സന്ദർശനം. നേരത്തെ ഐസ്​ലാൻഡിലേക്ക്​ പോയ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ പാകിസ്​താൻ വ്യോമപാത നിഷേധിച്ചിരുന്നു.

ബാലക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന്​ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ്​ പാകിസ്​താൻ വ്യോമപാത അടച്ചത്​. ജൂലൈ 16നാണ്​ ഇത്​ തുറന്ന്​ കൊടുത്തത്​.

Tags:    
News Summary - For Modi’s US trip, India asks Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.