ലഖ്നോ: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിെൻറ കുടുംബം വോട്ടർപട്ടികയിൽനിന്ന് പുറത്ത്. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 2015ലാണ് ഗ്രേറ്റർ നോയിഡയിലെ ഗ്രാമത്തിൽ മുഹമ്മദ് അഖ്ലാഖിെന സംഘ്പരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഗൗതം ബുദ്ധ്നഗറിലെ വോട്ടർ പട്ടികയിൽ അഖ്ലാഖിെൻറ കുടുംബം ഇല്ല.
കുറെ മാസങ്ങളായി കുടുംബം ഗൗതം ബുദ്ധ്നഗറിൽ താമസിക്കുന്നില്ലെന്നാണ് ബി.എൽ.ഒ നൽകുന്ന വിശദീകരണം. ഗ്രാമവാസികൾ വ്യാഴാഴ്ച വോട്ട് രേഖപ്പെടുത്തിയപ്പോൾ അഖ്ലാഖിെൻറ കുടുംബം വോട്ടു ചെയ്യാനാകാതെ വീട്ടിൽ കഴിഞ്ഞു. 2015 സെപ്റ്റംബർ 28നാണ് അക്രമികൾ മുഹമ്മദ് അഖ്ലാഖിനെ വീട്ടിൽവെച്ച് അടിച്ചുകൊലപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.