മംഗളൂരു: ഉപ്പളയിെല സംഗീതാധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാ ളി ബണ്ട്വാളിലെ സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിന് (56) ജീവപര്യന്തം. സംഗീതാധ്യാപികയാ യ ഉപ്പളയിലെ പൂര്‍ണിമയെ (38) കൊലപ്പെടുത്തിയ കേസിൽ മംഗളൂരു ജില്ല അഡീഷനല്‍ സെഷന്‍സ് (ആറ്) കോടതിയാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടക്കാനും വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം.
കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകനായിരുന്നു മോഹന്‍കുമാര്‍. വിവാഹവാഗ്ദാനം നല്കി പെൺകുട്ടികളെ ഹോട്ടലുകളില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിക്കുകയും പിന്നീട് സയനൈഡ് നല്കി കൊന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയുമായിരുന്നു മോഹന്‍ കുമാറിെൻറ രീതി. ഗര്‍ഭിണി ആവാതിരിക്കാന്‍ ഗര്‍ഭനിരോധന ഗുളിക എന്ന വ്യാജേനയാണ് യുവതികള്‍ക്ക് സയനൈഡ് നല്‍കിയിരുന്നത്. കേരള, കര്‍ണാടക സ്വദേശിനികളായ 20 യുവതികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതിന് മോഹനെതിരെ കേസുകളുണ്ട്. 15 കേസുകളില്‍ ഇതിനകം മോഹനെതിരെ വധശിക്ഷ ഉള്‍പ്പെടെ വിധിച്ചിരുന്നു.
2007 േമയ് 29ന് ബംഗളൂരുവിലെ ഉപ്പാര്‍പേട്ട് കര്‍ണാടക ആര്.ടി.സി ബസ്സ്റ്റാൻഡിലെ വിശ്രമമുറിയിലാണ് പൂർണിമയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2007 ഏപ്രിലിലാണ് പൂര്‍ണിമയെ പരിചയപ്പെട്ടത്. പിന്നീട് സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബംഗളൂരുവില്‍ കൊണ്ടുപോയി. അവിടെ ഹോട്ടലില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു. തുടർന്ന് ഗര്‍ഭനിരോധന ഗുളിക എന്നപേരില്‍ സയനൈഡ് പുരട്ടിയ ഗുളിക നല്കി. ബസ്സ്റ്റാൻഡിലെ വിശ്രമമുറിയില്‍ പോയി ഗുളിക കഴിച്ച ഉടനെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തുടര്‍ന്ന് ഹോട്ടലില്‍ തിരിച്ചെത്തിയ മോഹന്‍ സ്വര്‍ണാഭരണങ്ങള്‍ എടുത്തശേഷം മുങ്ങി. ഈ കേസിലാണ് ഇപ്പോള്‍ മോഹനെ ശിക്ഷിച്ചത്. പൈവളിഗെയിലെ വിജയലക്ഷ്മിയെ (26) കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.