പൗരത്വ നിയമഭേദഗതി: സാധുത ചോദ്യം ചെയ്ത് മ​​ഹു​​വയും സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുടെ സാധുത ചോദ്യം ചെയ്ത് തൃണമൂൽ എം.പിയും തീപ്പൊരി പ്രഭാഷകയുമായ മ​​ഹു​​വ മൊ​​യി​​ത്ര സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ, വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന എം.പിയുടെ ആവശ്യം തള്ളി.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും ബി.ആർ ഗവായി, സൂര്യ കന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയത്.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മു​സ്​​ലിം ലീ​ഗും​ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കിയിട്ടുണ്ട്. ബി​ല്ലി​ൽ രാ​ഷ്​​ട്ര​പ​തി ഒ​പ്പു​വെ​ക്കും​ മു​​മ്പ്​ ​ത​ന്നെ​ മു​സ്​​ലിം ലീ​ഗ്​ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ര​ജി സ​മ​ർ​പ്പി​ക്കുകയായിരുന്നു.

Tags:    
News Summary - Mohua Moitra moves Supreme Court against cab-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.