ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ 100 മെഡൽ തികച്ചതിന് പിന്നാലെ കായികതാരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുമതികൾ ഇന്ത്യയിലേക്ക് എത്തിച്ച കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യൻ ഗെയിംസിൽ സുപ്രധാന നേട്ടമാണ് ഇന്ത്യ പിട്ടിരിക്കുന്നത്. 100 മെഡലുകളെന്ന നാഴികകല്ല് ഇന്ത്യ പിന്നിട്ടതിന്റെ ആവേശത്തിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യത്തെ കായിക താരങ്ങളെ അഭിനന്ദിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത കായിക താരങ്ങളുമായി ഒക്ടോബർ 10ന് കൂടിക്കാഴ്ച നടത്തുമെന്നും മോദി അറിയിച്ചു. ശനിയാഴ്ചയാണ് 100 മെഡലെന്ന നേട്ടം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പിന്നിട്ടത്. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവും നേടിയാണ് ചരിത്ര നേട്ടത്തിലാണ് ചുവടുവെച്ചത്.
ശനിയാഴ്ച മാത്രം ഇന്ത്യ മൂന്ന് സ്വർണമെഡലുകൾ സ്വന്തമാക്കി. വനിത അമ്പെയ്ത്തിൽ ഇന്ത്യയുടെ ജ്യോതിയും പുരുഷ അമ്പെയ്ത്തിൽ ഓജസും സ്വർണ മെഡൽ നേടി. ഇതിന് പുറമേ വനിത കബഡി ടീമും ഇന്ത്യക്കായി സ്വർണം നേടി. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 70 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.