ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്താർ അൻസാരിയുടെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റിൽ. ആതിഫ് റാസയെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസിൽ ജയിലിലായിരുന്ന ആതിഫ് റാസ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി. അറസ്റ്റ് ചെയ്തത്..
മുഖ്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയെ യു.പിയിലെ പ്രയാഗ് രാജിലെ ഇ.ഡി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ എം.എൽ.എ ആണ് 30കാരനായ അബ്ബാസ് അൻസാരി.
കഴിഞ്ഞമാസം മുഖ്താർ അൻസാരിയുടെ വസതിയിൽ നിന്ന് ഇ.ഡി 1.48 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. നിലവിൽ യു.പി ജയിലിലാണ് മുഖ്താർ അൻസാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.