ഹവാല കേസ്: നവാബ് മാലിക്കിന്‍റെ ഇ.ഡി കസ്റ്റഡി ഏഴുവരെ നീട്ടി

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി.

തെക്കൻ മുംബൈയിലെ ഇ.ഡി ഓഫിസിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി കഴിയുന്ന വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇ.ഡിയുടെ ആവശ്യപ്രകാരം കസ്റ്റഡി ഏഴുവരെ നീട്ടിനൽകി. ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികൾക്കെതിരെയും ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇ.ഡി കേസെടുത്തത്.

ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കൾ തുച്ഛ വിലക്ക് മാലിക് വാങ്ങിയെന്നും ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കറുമായാണ് ഭൂമി ഇടപാട് നടത്തിയതെന്നുമാണ് ഇ.ഡിയുടെ ആരോപണം.

Tags:    
News Summary - Money laundering case: Nawab Malik’s ED custody extended till March 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.