ന്യൂഡൽഹി: മംഗളോയി സന്ദർശിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖിന്‍റെ സമ്മാനത്തെക്കുറിച്ച് രാജ്നാഥ് സിങ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
വെള്ളകുതിരക്ക് തേജസ് എന്ന് പേരിട്ടതായും മംഗോളിയക്ക് നന്ദിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വെള്ളക്കുതിരയുടെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു.
മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രിയെന്ന നിലയ്ക്കാണ് കുതിരയെ സമ്മാനിച്ചത്. 2015-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മംഗോളിയ സന്ദര്‍ശിച്ചപ്പോൾ ബ്രൗൺ നിറത്തിലുള്ള റേസിങ് കുതിരയെ സമ്മാനമായി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.