മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിച്ച് വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക്. 42 രാജ്യങ്ങളിലായി 3,417 പേർക്ക് ബാധിച്ച രോഗത്തെയാണ് മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിവേഗത്തിൽ വിവിധ ഭൂഖണ്ഡങ്ങളിലായി പടരുന്ന മങ്കിപോക്സിനെ തടഞ്ഞുനിർത്താൻ സാധിക്കുന്നില്ലെന്നും വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് പ്രസ്താവനയിൽ പറയുന്നു.

മങ്കിപോക്സിൽ സ്മോൾപോക്സിനേക്കാളും മരണനിരക്ക് കുറവാണെങ്കിലും ഇതിന്റെ വ്യാപനം തടയാൻ ത്വരിത നടപടികൾ സ്വീകരിക്കണമെന്ന് ഏജൻസി നിർദേശിക്കുന്നു. പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്നതിലൂടെ മങ്കിപോക്സിന്റെ വ്യാപനം തടയാൻ നിരവധി രാജ്യങ്ങളിൽ ഒരുമയോടെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജൻസി വ്യക്തമാക്കി.

മങ്കിപോക്സിനെ മഹാമാരിയായി പ്രഖ്യാപിക്കാതിരിക്കുന്നതിന് ഇനിയും ന്യായീകരണമില്ല. ഇപ്പോഴാണ് പ്രവർത്തിക്കേണ്ടത്. ഇക്കാര്യത്തിൽ ഉടൻ നടപടിയെടുക്കണം. അല്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് ​വേൾഡ് ഹെൽത്ത് നെറ്റ്‍വർക്ക് സഹസ്ഥാപകൻ യാനീർ ബാർ യാം പറഞ്ഞു. 

Tags:    
News Summary - Monkeypox outbreak declared a pandemic by World Health Network

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.