സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ പ്രതികാരമായി കുരങ്ങൻമാർ കൊന്നത് 250ഓളം നായ്ക്കുട്ടികളെ. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഈ വിചിത്ര സംഭവം.
കുരങ്ങന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരമായി നായ്ക്കുട്ടികളെ കുരങ്ങൻമാർ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. നായ്ക്കുട്ടികളെ പിടികൂടിയ ശേഷം ഉയർന്ന കെട്ടിടത്തിന്‍റെയോ മരത്തിന്‍റെയോ മുകളിലെത്തിച്ച് എറിഞ്ഞുകൊല്ലും. 250ഓളം നായ്ക്കുട്ടികളെ ഒരു മാസത്തിനിടെ കുരങ്ങൻമാർ എറിഞ്ഞുകൊന്നു. കുരങ്ങൻ കുഞ്ഞിനെ നായ്ക്കൾചേർന്ന് കടിച്ചുകീറി കൊന്നതാണ് പ്രതികാരത്തിന് കാരണം.
മജൽഗാവ്, ലാവൽ ഗ്രാമങ്ങളിലാണ് കുരങ്ങൻമാരുടെ ആക്രമണം വ്യാപകം. ഇരുഗ്രാമങ്ങളിലും നായ്ക്കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായും ഇതോടെ കുട്ടികളുടെ നേർക്കാണ് കുരങ്ങൻമാരുടെ ആക്രമണമെന്നും പ്രദേശവാസികൾ പറയുന്നു.
നായ്ക്കളെ കാണുേമ്പാൾ കുരങ്ങൻമാർ ചുറ്റും കൂടുകയും ആക്രമിച്ചശേഷം ഉയർന്ന കെട്ടിടങ്ങളുടെയും മറ്റും മുകളിലേക്ക് കൊണ്ടുപോയി എറിഞ്ഞുകൊല്ലുകയാണ് പതിവെന്നും ദൃക്സാക്ഷികൾ പറയുന്നു. നായ്കുട്ടിയുമായി പോകുന്ന ഒരു കുരങ്ങന്‍റെ ചിത്രവും പുറത്തുവന്നിരുന്നു.
നായ്ക്കളെ രക്ഷപ്പെടുത്താൻ ചിലർ ശ്രമിച്ചതായും എന്നാൽ അവർക്കും കുരങ്ങൻമാരുടെ ആക്രമണത്തിൽ പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഗ്രാമവാസികളോടും വൈരാഗ്യമായതോടെ എട്ടുവയസുകാരനെയും കുരങ്ങൻമാർ ആക്രമിച്ചതായും വലിച്ചിഴച്ചതായും നാട്ടുകാർ കല്ലെറിഞ്ഞും മറ്റും കുരങ്ങൻമാരിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. കുരങ്ങുകളെ പിടികൂടാൻ അധികൃതരോട് ആവശ്യപ്പെെട്ടങ്കിലും ഒരെണ്ണത്തിനെ പോലും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.