ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനായി 12 ഇന പദ്ധതി. കൂടുതൽ ഐ.സി.യു കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ എന്നിവ സജ്ജമാക്കുക, ആരോഗ്യപ്രവർത്തകരെ നിയമിക്കുക തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡൽഹിയിലെ പരിശോധനകളുടെ എണ്ണം ഇരട്ടിയായി ഉയർത്തും. കൂടാതെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവാദം നൽകുകയും ചെയ്യും.ഡൽഹിയിൽ കേന്ദ്രസർക്കാറിെൻറ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലെ എല്ലാ സൗകര്യങ്ങളുമൊരുക്കി 750 ആശുപത്രി കിടക്കകൾ തയാറാക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം കെജ്രിവാൾ പ്രതികരിച്ചു.
ഒക്ടോബർ 20 മുതൽ ഡൽഹിയിൽ കോവിഡിെൻറ തിരിച്ചുവരവ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് കേസുകളുടെ എണ്ണം ഉയരുകയും അത്യാഹിത വിഭാഗത്തിൽ കിടക്കകളുടെ അഭാവം അനുഭവപ്പെടുകയും ചെയ്തു. പ്രതിദിനം കോവിഡ് പരിശോധനകളുടെ എണ്ണം 60,000 മുതൽ ഒരുലക്ഷമായി ഉയർത്തുമെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.