ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി കൂടുതൽ മഹാപഞ്ചായത്തുകൾ.
ഉത്തർപ്രദേശിൽ മുസഫർനഗറിനു പിന്നാലെ ഞായറാഴ്ച ഭാഗ്പതിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്തിൽ കർഷകപ്രക്ഷോഭത്തിന് എല്ലാ പിന്തുണയും അറിയിച്ചു. 450 കിലോമീറ്റർ അകെലയുള്ള സമരവേദിയിലേക്ക് ഇവിടെനിന്നും അടുത്ത ദിവസങ്ങളിൽ കർഷകർ പുറപ്പെടും.
ഉത്തർപ്രദേശിലെ ബിജ്നോറിലും ഹരിയാനയിലെ ജിന്ധിലും ബുധനാഴ്ച മഹാപഞ്ചായത്ത് നടക്കും. മുസഫർനഗറിൽനിന്ന് ഞായറാഴ്ച ആയിരങ്ങൾ ഗാസിപുർ കർഷകപ്രക്ഷോഭ വേദിയിലേക്ക് എത്തി.
പഞ്ചാബിൽനിന്ന് 700 വാഹനങ്ങളിൽ കർഷകർ ഡൽഹിയിലേക്കു പുറെപ്പട്ടു. പ്രധാന ഗുജ്ജാർ നേതാവായ മദൻ ഭയ്യ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗാസിപുരിൽ സമരക്കാരുടെ എണ്ണം വർധിച്ചതോടെ കൂടുതൽ െപാലീസിനെ വിന്യസിച്ചു.
അതിനിടെ, കാർഷിക നിയമം ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന പ്രധാനമന്ത്രിയുടെ നിർദേശം തള്ളുകയാണെന്ന് കർഷകനേതാവ് സർവൻ സിങ് പാന്തർ പറഞ്ഞു.
അറസ്റ്റു ചെയ്ത കർഷകരെ വിട്ടയക്കുകയും ഉപാധികളില്ലാതിരിക്കുകയും െചയ്താൽ ചർച്ചക്കു തയാറാവാമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. കര്‍ഷകര്‍ ഒരിക്കലും ത്രിവര്‍ണ പതാകയെ അവഹേളിക്കില്ലെന്ന് പ്രധാനമന്ത്രിയുടെ 'മൻ കി ബാത്തി'ലെ പരാമർശത്തിന് മറുപടിയായി നരേഷ് ടിക്കായത്ത് പ്രതികരിച്ചു.
സിംഘു, ടിക്രി, ഗാസിപുർ മേഖലകളിൽ ഇൻറർനെറ്റ് സേവനം ഞായറാഴ്ച വരെ വിേച്ഛദിച്ചിരുന്നു. ഇതിനിടെ, സമരവേദിയിലേക്ക് എത്തുന്ന മാധ്യമപ്രവർത്തകരെയും െപാലീസ് തടയുന്നതായി ആരോപണം ഉയർന്നു.
നിയമങ്ങൾ മരവിപ്പിക്കാമെന്ന് പറയുന്ന സർക്കാർ എന്തുകൊണ്ടാണ് വിഷയം പാർലമെൻറ് സമിതിയുടെ പരിഗണനക്കു വിടാത്തതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
റിപ്പബ്ലിക്ദിനസംഘർഷവുമായി ബന്ധപ്പെട്ട് 2000 ഫോൺകാളുകളും 200 വാട്സ്ആപ് ചാറ്റുകളും 300 മെയിലുകളും പരിശോധിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.