കൊച്ചി: ലക്ഷദ്വീപിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേൽ നിലവിലെ പദവികൾക്കുപുറമെ കൂടുതൽ ചുമതലകൾ നൽകി ഉത്തരവായി. അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് എ. അൻപരശിന് നിലവിലെ ചുമതലകൾക്ക് പുറമെ അഡ്മിനിസ്ട്രേഷൻ, വിദ്യാഭ്യാസം, വ്യവസായം, സഹകരണം വിഭാഗങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവാദിത്തം നൽകി. കലക്ടർ എസ്. അസ്കർ അലി ടൂറിസം സെക്രട്ടറി, സ്പോർട്സ് ചെയർമാൻ ചുമതലകൾ വഹിക്കും.
സ്പെഷൽ സെക്രട്ടറി ഒ.പി. മിശ്രക്ക് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലകൂടി നൽകി. വ്യവസായ വകുപ്പ് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹം വഹിക്കണം. മറ്റൊരു സ്പെഷൽ സെക്രട്ടറിയായ സുശീൽ സിങ് വൈദ്യുതി വകുപ്പ് സെക്രട്ടറിയുടെ ചുമതലയും ഏറ്റെടുക്കണം. കൂടാതെ ടൂറിസം, ഐ.ടി വകുപ്പുകളുെട ഡയറക്ടർ പദവിയും നൽകി.
കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി വീണ്ടും കരിദിനമാചരിച്ച് ലക്ഷദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിെൻറ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ ദ്വീപ് നിവാസികൾ കറുത്ത മാസ്കും വസ്ത്രങ്ങളും ധരിച്ച് കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.
അഡ്മിനിസ്ട്രേറ്ററുമായി ഫോറം നേതൃത്വം നടത്തിയ ചർച്ച വിജയം കാണാത്ത സാഹചര്യത്തിലാണ് കരിദിനം ആചരിക്കാൻ തീരുമാനിച്ചത്.
അഡ്മിനിസ്ട്രേറ്റർ ഞായറാഴ്ച മടങ്ങുമെന്ന് അറിയിച്ചതിനാലാണ് ശനിയാഴ്ചതന്നെ പ്രതിഷേധം നടത്തിയത്. എന്നാൽ, അദ്ദേഹം ഞായറാഴ്ച മടങ്ങില്ലെന്നാണ് സൂചന. വരും ദിവസങ്ങളിൽ വിപുല പരിപാടികൾ നടത്തുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.
അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ തവണ ദ്വീപിൽ സന്ദർശനത്തിനെത്തിയപ്പോഴും കരിദിനാചരണമടക്കം നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.