ഡൽഹിയിൽ 800ലധികം സിഖ് സമുദായാംഗങ്ങൾ ബി.ജെ.പിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ 800ലധികം സിഖ് സമുദായാംഗങ്ങൾ ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നഡ്ഡ, മഞ്ജീന്ദർ സിംഗ് സിർസ, ബി.ജെ.പി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.

വീരേന്ദ്ര സച്ച്‌ദേവ പുതിയ പാർട്ടി അംഗങ്ങളെ സ്വാഗതം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളും ഉറപ്പാക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം നേടണമെന്ന് അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബി.ജെ.പി വിജയിക്കും. മൂന്നാം തവണയും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്യുമെന്ന് സച്ച്ദേവ പറഞ്ഞു. ധൈര്യവും അനുകമ്പയും ദയയും ഉള്ളിടത്തെല്ലാം സിഖ് സമുദായത്തിൽപ്പെട്ട ഒരാൾ ഉണ്ടായിരിക്കുമെന്നും സച്ച്ദേവ കൂട്ടിച്ചേർത്തു.

സിഖുകാരെ തീവ്രവാദികളായി മുദ്രകുത്തുമ്പോൾ മോദിയുടെ ഭരണം സിഖ് സമുദായാംഗങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മേയ് 25നാണ് ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുക

Tags:    
News Summary - More than 800 members of Sikh community in Delhi are in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.