ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിെൻറ ചട്ടങ്ങൾ തയാറാക്കാൻ സർക്കാറിന് ലോക്സഭ ഏപ്രിൽ ഒമ്പതുവരെയും രാജ്യസഭ ജൂലൈ ഒമ്പതുവരെയും സാവകാശം അനുവദിച്ചു.
പൗരത്വ േഭദഗതി നിയമം 2019 ഡിസംബർ 12ന് വിജ്ഞാപനം ചെയ്ത് 2020 ജനുവരി 10ന് പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു. നിയമഭേദഗതിക്ക് അനുസൃതമായി ചട്ടങ്ങൾ രൂപപ്പെടുത്താൻ രണ്ടു സഭകളിലെയും ബന്ധപ്പെട്ട സമിതികൾ നൽകിയ സമയപരിധിയാണ് നീട്ടിയത്. പാർലമെൻറ് പാസാക്കുന്ന ഏതുനിയമവും നടപ്പാക്കുന്നതിന് വേണ്ട ചട്ടങ്ങൾ സർക്കാർ ആറു മാസത്തിനകമാണ് തയാറാക്കേണ്ടത്.
സർക്കാർ തയാറാക്കുന്ന ചട്ടപ്രകാരമാണ് അർഹരായവർ പൗരത്വ അപേക്ഷ നൽകേണ്ടത്. പൗരത്വ നിയമഭേദഗതി വലിയ വിവാദവും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് ചട്ടം രൂപപ്പെടുത്തൽ സർക്കാർ വൈകിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.