പ്രതിച്ഛായ കെട്ടിപ്പടുത്താൽ മാത്രം പോരാ, കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ വിമർശിച്ച് അനുപം ഖേർ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് സർക്കാർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു.

കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സ്ക്കാറിന് വീഴ്ച പറ്റി. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.

നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂ. കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങൾ ഹോസ്പിറ്റൽ ബെഡിനുവേണ്ടി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. അനുപം ഖേർ കൂട്ടിച്ചേർത്തു.

മോദി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചു വന്ന നടനാണ് അനുപം ഖേർ. ഇദ്ദേഹത്തിന്‍റെ പ്രതികരണം സർക്കാറിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാര്യയും നടിയുമായ കിരൺ ഖേർ ബി.ജെ.പി ലോക്സഭ അംഗമാണ്. 

Tags:    
News Summary - More To Life Than Just Image-Building": Anupam Kher Criticise centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.