ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രക്കും വിസക്കും ലോക്ഡൗൺ കാലത്ത് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ത്യക്കാരായ മറുനാടൻ പൗരന്മാർ, ഇന്ത്യൻ വംശജർ എന്നിവർക്കായുള്ള ഒ.സി.ഐ, പി.ഐ.ഒ കാർഡുള്ളവർക്കും വിദേശികൾക്കും ഇന്ത്യയിൽ വരുന്നതിനും തിരിച്ചു പോകുന്നതിനുമുള്ള നിയന്ത്രണങ്ങൾ നീക്കി.
●വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ, ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളിെല ഒഴിവുള്ള സീറ്റുകൾ എന്നിവ പ്രയോജനപ്പെടുത്താൻ ഇവരെ അനുവദിക്കും. ക്വാറൻറീൻ വ്യവസ്ഥകൾ പാലിക്കണം.
● ടൂറിസ്റ്റ് വിസയോ, ഇലക്ട്രോണിക് വിസയോ അനുവദിച്ചിട്ടില്ല. മറ്റുള്ളവയുടെ കാര്യത്തിൽ കാലാവധി കഴിഞ്ഞ വിസ അതത് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽനിന്ന് പുതുക്കി വാങ്ങാം.
●ബിസിനസ്, ചികിത്സ ആവശ്യങ്ങൾക്ക് വിദേശികൾക്ക് ഇനി ഇന്ത്യയിലേക്കു വരാം. മെഡിക്കൽ വിസയിൽ വരുന്ന വിദേശികൾക്ക് സഹായിയേയും കൂട്ടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.