ന്യൂഡൽഹി: വിവാദ രാമജന്മഭൂമിക്ക് സമീപത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായി പള്ളി നിർമിക്കാമെന്ന് ശിയ വഖഫ് ബോർഡ് സുപ്രീംകോടതിെയ അറിയിച്ചു. തകർക്കപ്പെട്ട ബാബരി മസ്ജിദ് ശിയ വഖഫ് ബോർഡിെൻറ സ്വത്തായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ ബോർഡ് അവകാശപ്പെട്ടു. അതിനാൽ അനുകൂലമായ ഒത്തുതീർപ്പിന് ശ്രമിക്കാൻ തങ്ങളാണ് അർഹരെന്നും വിവാദഭൂമിയിൽ നിന്നും ന്യായമായ ദൂരത്ത് പള്ളി നിർമിക്കാൻ തയാറാണെന്നും ശിയ ബോർഡ് വ്യക്തമാക്കി. കേസിൽ വാദം കേൾക്കൽ നേരത്തെയാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ശിയ വഖഫ് ബോർഡ് തീരുമാനിച്ചത്.
അയോധ്യ തർക്കഭൂമി വിഷയത്തിൽ സൗഹാർദ്ദപരമായ ഒത്തുതീർപ്പിനായി സമിതി രൂപീകരിക്കാൻ സമയം അനുവദിക്കണമെന്നും സുപ്രീംകോടതിയോട് ശിയ വഖഫ് ബോർഡ് ആവശ്യപ്പെട്ടു.
1992 ഡിസംബറിലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർക്കുന്നത്. പളളി നിൽക്കുന്ന സ്ഥലം രാമജൻമ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിർമിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്. 2010ൽ അലഹാബാദ് െഹെകോടതി രാംലാല, നിർമോഹി അഖാരക്കും സുന്നി വഖഫ് ബോർഡിനും ഭൂമി തുല്യമായി വീതിച്ച് നൽകിയതോടെ രാമജന്മഭൂമിയുടെ അവകാശ തർക്കം സുപ്രീംകോടതിയിലെത്തുന്നത്.
കോടതിക്ക് പുറത്ത് കേസ് ഒത്തു തീർക്കാൻ ഇരു കൂട്ടരും നടപടി സ്വീകരിക്കണമെന്ന് ഇൗ വർഷം മാർച്ചിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ചർച്ചകെളാന്നും നടന്നില്ല. തുടർന്ന് കേസ് നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കി െപെട്ടന്ന് വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.