ഇസ്​ലാമിന്​ പള്ളി അത്യാവശ്യമോ? സുപ്രീംകോടതി വിധി ഇന്ന്​

ന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ ഏറെ നിര്‍ണായകമായ വിഷയത്തിൽ സുപ്രീംകോടതി ഇന്ന്​ വിധി പറയും. മുസ്​ലിംകൾക്ക്​ പ്രാർഥിക്കാൻ പള്ളി ആവശ്യമുണ്ടോ എന്ന വിഷയത്തിലാണ്​ ഇന്ന്​ ഉച്ചക്ക്​ വിധിയുണ്ടാവുക.

ഇസ്‍ലാമില്‍ നമസ്കാരത്തിന് പള്ളി അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി ഏഴംഗ ഭരണഘടന ബഞ്ച് പുനഃപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡി​​​​െൻറ ആവശ്യത്തിലാണ് കോടതി വിധി പ്രസ്താവിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ട് മണിക്കാണ് വിധി പറയുന്നത്.

ഒരു പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചാണ്​ മുസ്​ലിംകൾക്ക്​ നമസ്​കരിക്കാൻ പള്ളി അത്യാവശ്യമ​െല്ലന്ന്​ വിധിച്ചത്​. എവിടെ വെച്ച് വേണമെങ്കിലും നമസ്കരിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.

മുസ്‍ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്രവും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തു.

Tags:    
News Summary - Is Mosque Essential To Islam? Supreme Court's Verdict Today - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.