അഹ്മദാബാദ്: നിറഞ്ഞുകവിഞ്ഞ ആശുപത്രികളുടെ അടഞ്ഞ ഗേറ്റിനു മുന്നിൽ എന്തുചെയ്യണമെന്ന് എത്തുംപിടിയുമില്ലാതെ നിൽക്കുന്ന ജനങ്ങൾക്കുമുന്നിൽ സാന്ത്വനത്തിെൻറ വാതിലുകൾ മലർക്കെ തുറന്നിടുകയാണ് ഗുജറാത്തിലെ മസ്ജിദുകൾ. വഡോദരയിലെ തന്ദൽജ മേഖലയിലെ ദാറുൽ ഉലൂം മസ്ജിദാണ് കോവിഡ് രോഗികൾക്ക് 142 കിടക്കകളുള്ള 'ആശുപത്രി'യായി മാറിയത്.
മതവെറിയുടെ പേരിൽ മസ്ജിദുകൾ ഏറെ തകർക്കപ്പെട്ടതിെൻറ പേരുദോഷം പേറുന്ന ഗുജറാത്തിൽ ആശുപത്രിയായി മാറിയ ഇൗ ആരാധനാലയത്തിൽ ജാതിയും മതവുമില്ലാതെയാണ് രോഗികൾക്ക് പ്രവേശനം നൽകുന്നതെന്ന് ദാറുൽ ഉലൂം മാനേജിങ് ട്രസ്റ്റി ആരിഫ് ഹകീം ഫലാഹി പറയുന്നു. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും താൽക്കാലിക ആശുപത്രികളാക്കാൻ അനുമതി നിഷേധിച്ചപ്പോൾ ദാറുൽ ഉലൂം മസ്ജിദ് 192 കിടക്കകളുമായി രോഗികളെ എതിരേറ്റിരുന്നു.
ഏറ്റവും ഗുരുതരാവസ്ഥയിലായ രോഗികളെയാണ് ഇൗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം ബാധിച്ച ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ആ കൂട്ടത്തിലുണ്ടായിരുന്നു. ധാരാളം പഴങ്ങളും ഉണങ്ങിയ പഴങ്ങളും പാലും ബിസ്ക്കറ്റും നിറച്ച റഫ്രിജറേറ്ററുകൾ മസ്ജിദ് ഭാരവാഹികൾ ഒരുക്കിയിരുന്നു. ഇക്കുറിയും അതെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഹകീം ഫലാഹി പറഞ്ഞു.
മോഗൾവാഡയിലെ മസ്ജിദ് 50 കിടക്കകളുള്ള ആശുപത്രിയാണ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പിെൻറ ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് ഇൗ ആരാധനാലയം രോഗികൾക്ക് ആശ്വാസമേകുന്നത്. സ്വാമി നാരായൺ ക്ഷേത്രവും നിരവധി കിടക്കകളുള്ള കോവിഡ് ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ െഎ.സി.യു സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.