പണം പ്രശനമല്ല, ഒരു ഇ.വി വാങ്ങണമെന്ന്​ 90 ശതമാനവും ആഗ്രഹിക്കുന്നുവെന്ന്​ സർവെ; കാരണമിതാണ്​


ഇന്ത്യയിൽ കൂടുതൽ പണം നൽകി വൈദ്യുതി വാഹനം വാങ്ങാൻ​ 90 ശതമാനം പേരും തയാർ

വ​രു​ന്ന​ത്​ ഇ-​വാ​ഹ​ന വി​ൽ​പ​ന​യി​ലെ സു​വ​ർ​ണ കാ​ലമെന്നും സർവേ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല കു​തി​ച്ചു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ണം ന​ൽ​കി​യും വൈ​ദ്യു​തി വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ ​ 90 ശ​ത​മാ​നം പേ​രും ത​യാ​റെ​ന്ന്​ സ​ർ​വേ ഫ​ലം. ഇ​തി​ൽ 40 ശ​ത​മാ​നം പേ​ർ 20 ശ​ത​മാ​നം അ​ധി​കം പ​ണം മു​ട​ക്കാ​നും ത​യാ​റാ​ണ​േ​ത്ര. അ​ടു​ത്ത 12 മാ​സ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള വൈ​ദ്യു​തി വാ​ഹ​ന (ഇ.​വി) വി​ൽ​പ​ന കു​തി​ച്ചു​യ​രു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

വാ​ഹ​ന വി​ൽ​പ​ന രം​ഗ​ത്തെ പ്ര​മു​ഖ ക​ൺ​സ​ൽ​ട്ടി​ങ്​ സ്​​ഥാ​പ​ന​മാ​യ ഇ.​വൈ ആ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച്​ അ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തി​യ​ത്. 13 രാ​ജ്യ​ങ്ങ​ളി​ലെ 9,000ത്തോ​ളം വാ​ഹ​ന പ്രേ​മി​ക​ളി​ലാ​യി​രു​ന്നു അ​ഭി​പ്രാ​യ​സ​ർ​വേ. 1000 ഇ​ന്ത്യ​ക്കാ​രും ഇ​തി​ൽ ഉ​ൾ​പ്പെ​​ടും. ജൂ​ലൈ പ​കു​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യ അ​ഭി​പ്രാ​യ​സ​ർ​വേ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്​​ഥാ​പ​നം​ പു​റ​ത്തു​വി​ട്ട​ത്.

ഇ​ന്ത്യ​യി​ൽ പ​ത്തി​ൽ മൂ​ന്നു പേ​ർ വൈ​ദ്യു​തി/​ഹൈ​ഡ്ര​ജ​ൻ വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന മ​റ്റൊ​രു ക​ണ്ടെ​ത്ത​ൽ. ഒ​റ്റ​ത്ത​വ​ണ ചാ​ർ​ജി​ൽ 100 മു​ത​ൽ 200 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. വൈ​ദ്യു​തി വാ​ഹ​നം വാ​ങ്ങു​ന്ന​ത്​ വ​ഴി പാ​രി​സ്​​ഥി​തി​കാ​ഘാ​തം കു​റ​ക്കു​ന്ന​ത്​ വ്യ​ക്​​തി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് 67 ശ​ത​മാ​നം പേ​ർ​ ക​രു​തു​ന്നു. 69 ശ​ത​മാ​നം പേ​ർ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ.​വി വാ​ങ്ങു​ന്ന​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ.

നി​ല​വി​ലെ ഇ.​വി ഉ​ട​മ​സ്​​ഥ​രി​ൽ മൂ​ന്നി​ലൊ​ന്നു​ പേ​രും ചാ​ർ​ജി​ങ്ങി​ന്​ ഒ​രു മ​ണി​ക്കൂ​റി​ൽ താ​ഴെ മാ​ത്രം സ​മ​യം എ​ടു​ക്കാ​വൂ എ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും സ​ർ​വേ വ്യ​ക്​​ത​മാ​ക്കു​ന്നു.

Tags:    
News Summary - most of people wants an EV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.