ഹൈദരാബാദ്: ഹൈദരാബാദ് ബേഗംപേട്ടിലെ പൈഗ കോളനിയിലെ വീട്ടിൽ കയറിയ മോഷ്ടാവിനെ ധീരമായി ചെറുത്ത് തോൽപ്പിച്ച അമ്മയെയും മകളെയും ഹൈദരാബാദ് പോലീസ് ആദരിച്ചു. ഹൈദരാബാദ് നോർത്ത് സോൺ ഡിസിപി രോഹിണി പ്രിയദർശിയാണ് ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചത്.
വീട്ടിൽ കയറിയ മോഷ്ടാവിനെ വളരെ ധീരമായാണ് ഈ അമ്മയും മകളും നേരിട്ടത്. വീട്ടിൽ മോഷ്ടാവ് എത്തിയപ്പോൾ അപായ അലാറം മുഴക്കുക മാത്രമല്ല അമ്മയും മകളും ചേർന്ന് അടിക്കുകയായിരുന്നു. ഇതോടെ മോഷ്ടാവിന്റെ കവർച്ചാശ്രമം പരാജയപെടുകയും അയാൾ ഓടി രക്ഷപെടുകയുമായിരിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.