പ്രസവിച്ചയുടനെ ആൺകുഞ്ഞിനെ അമ്മ വിറ്റതായി പരാതി. ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. നവജാതശിശുവിന്റെ അമ്മ ആശാദേവി ഉൾപ്പെടെ പതിനൊന്ന് പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഛത്ര ഡെപ്യൂട്ടി കമ്മീഷണർ അബു ഇമ്രാന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. ഉടൻ തന്നെ പൊലീസ് നടപടിയെടുക്കുകയും 24 മണിക്കൂറിനുള്ളിൽ ബൊക്കാറോ ജില്ലയിൽ നിന്ന് നവജാതശിശുവിനെ രക്ഷപ്പെടുത്തുകയും ചെയ്തതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു.
ആശാ ദേവിയിൽ നിന്ന് ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതായി വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പൊലീസ് പറഞ്ഞു. യുവതി നൽകിയ തെളിവിന്‍റെ അടിസ്ഥാനത്തിൽ മറ്റ് പ്രതികൾ പിടിയിലായി. ബൊക്കാറോയിൽ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹസാരിബാഗ് ജില്ലയിലെ ബഡ്കഗാവ് ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ നവജാതശിശുവിന് 4.5 ലക്ഷം രൂപ കരാർ ഉണ്ടാക്കി വിൽപന നടത്തുകയായിരുന്നു. ഒരു ലക്ഷം രൂപ മാതാവിന് നൽകുകയും ബാക്കി തുക ബ്രോക്കർമാർ വീതിച്ചെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.